കുവൈത്ത് സിറ്റി: കുവൈത്ത് സാറ്റ്-1ന്റെ വിജയകരമായ വിക്ഷേപണത്തിൽ കുവൈത്തിന് അറബ് പാർലമെന്റിന്റെ അഭിനന്ദനം. പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചവരെയും രാഷ്ട്രനേതാക്കളെയും അഭിനന്ദിച്ച പാർലമെന്റ് ഇത് മികച്ച നേട്ടമാണെന്ന് വിലയിരുത്തി. കുവൈത്തിന്റെ ഈ മഹത്തായ നേട്ടം അറബ് രാജ്യങ്ങളുടെ മുന്നേറ്റത്തിന്റെ പട്ടികയിൽ പുതിയ ഒന്നിനെകൂടി ചേർത്തതായി സ്പീക്കർ അദേൽ അൽ അസൂമി പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്ത് സാറ്റ്-1 പദ്ധതിയിലൂടെ കുവൈത്ത് പ്രാദേശിക, അന്തർദേശീയ മേഖലകളിൽ അതിന്റെ ശക്തമായ പദവി ഉയർത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് നേതൃത്വത്തിനും ജനങ്ങൾക്കും ക്ഷേമം നേർന്ന അദ്ദേഹം തുടർന്നും വലിയ വിജയവും നേട്ടങ്ങളും ഉണ്ടാകട്ടെ എന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.