കുവൈത്ത് സിറ്റി: രാജ്യത്തെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അസ്സബാഹ് ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധം ഇരുവരും ഉണർത്തി. വിവിധ മേഖലകളിലെ സഹകരണവും സംയോജനവും വർധിപ്പിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക, വികസന, മാനുഷിക, സുരക്ഷാ മേഖലകളിലെ പങ്കാളിത്തം ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളെയും പുതിയ ദിശയിലേക്ക് നയിക്കുന്നതിനും ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്നതിനുമായി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് സഊദ് എന്നിവരുടെ നിർദേശപ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയ സൗദി വിദേശകാര്യ മന്ത്രി, കിരീടാവകാശി, പ്രധാനമന്ത്രി, ഉന്നത നയതന്ത്ര പ്രതിനിധികൾ എന്നിവരുമായും ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.