കുവൈത്ത് സിറ്റി: കുവൈത്ത്-സൗദി കോഓഡിനേഷൻ കൗൺസിലിന്റെ സൈനിക, സുരക്ഷ ഏകോപന സമിതി യോഗങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി സൗദി അണ്ടർ സെക്രട്ടറിയുമായി ചർച്ച നടത്തി. ഓൺലൈനായി നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുല്ലത്തീഫ് അൽ ബർജാസ്, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ലീഗൽ അഫയേഴ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഹുക്കി സല അൽ ഷാത്തി, സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഫാലിഹ് എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി.
കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇരുപക്ഷവും നിർദേശിച്ച നിരവധി സംരംഭങ്ങൾ യോഗം ചർച്ച ചെയ്തു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ പൊതുവായ ആശങ്കയുള്ള സുരക്ഷപ്രശ്നങ്ങളും ചർച്ച ചെയ്തു. സംയുക്ത സുരക്ഷപ്രവർത്തനങ്ങളുടെ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് ഇരു വിഭാഗവും ആഹ്വാനം ചെയ്തു. ജോയന്റ് മിലിട്ടറി, സെക്യൂരിറ്റി കോഓഡിനേഷൻ കമ്മിറ്റിയുടെ യോഗങ്ങളിലെ ഏറ്റവും പുതിയ കണ്ടെത്തലുകൾ ചർച്ച ചെയ്യുന്നതിനായി അഭിപ്രായങ്ങൾ സമന്വയിപ്പിക്കാനും അഭിപ്രായങ്ങൾ കൈമാറാനുമാണ് സൗദി കൗൺസിലറുമായുള്ള ഈ കൂടിക്കാഴ്ച ലക്ഷ്യമിടുന്നതെന്ന് ലെഫ്റ്റനന്റ് ജനറൽ അൽ ബർജാസ് ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.