കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ഒളിച്ചു കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉല്പന്നം പിടികൂടി. ഷുവൈഖ് തുറമുഖത്ത് എത്തിയ വസ്തുക്കളിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് പുകയില ഉല്പന്നങ്ങള് കണ്ടെത്തിയത്.
2,60,000 നിരോധിത പുകയില നിറച്ച ബാഗുകളാണ് പിടിച്ചെടുത്തത്.ഒഴിഞ്ഞ ഡീസൽ ടാങ്കിലും ഫർണിച്ചർ പാനലുകളിലുമായി അനധികൃതമായി രാജ്യത്തേക്ക് കടത്താനായിരുന്നു ശ്രമം. സംശയം തോന്നിയ കസ്റ്റംസ് ഡീസൽ ടാങ്ക് തുറന്നു പരിശോധിക്കുകയായിരുന്നു. ഇവ രാജ്യത്തേക്ക് കൊണ്ടുവന്നവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.
രാജ്യത്തേക്ക് നിരോധിത ലഹരി ഉല്പന്നങ്ങള് കടത്തുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. നിരോധിത വസ്തുക്കൾ പിടിച്ചെടുത്തവരെ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ അബ്ദുല്ല അദെൽ അൽ ഷർഹാൻ അഭിനന്ദിച്ചു.കരയിലും കടലിലും ജാഗ്രത പുലർത്തുന്ന ജീവനക്കാരുടെ പരിശ്രമങ്ങൾക്കും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.