കുവൈത്ത് സിറ്റി: കുവൈത്തിന്റെയും പൗരന്മാരുടെയും പ്രാതിനിധ്യത്തിന് അപമാനമായി കണക്കാക്കപ്പെടുന്ന പരമ്പര റദ്ദാക്കാനുള്ള ഗൾഫ് ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ തീരുമാനത്തെ ഇൻഫർമേഷൻ മന്ത്രാലയം അഭിനന്ദിച്ചു.
ഇത്തരം പ്രതികരണങ്ങൾ ആഴത്തിൽ വേരൂന്നിയ ഗൾഫ് ബന്ധത്തിന്റെ ശക്തിയെയും ഗൾഫിലെ മാധ്യമ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ തമ്മിലുള്ള സഹകരണത്തിന്റെ അളവിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് വ്യവസ്ഥ ചെയ്തിട്ടുള്ള ചട്ടങ്ങളും നിയമങ്ങളും എല്ലാവരും പാലിക്കേണ്ടതിന്റെ ആവശ്യകതയും ഇൻഫർമേഷൻ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.