കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും നിയമവിരുദ്ധമായി ഉംറക്ക് ആളെ കൊണ്ടുപോകുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍. ദേശീയ അവധി ദിനങ്ങളില്‍ അനധികൃതമായി ഉംറ യാത്ര സംഘടിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴ ചുമത്തി.
ഭരണഘടനയിലെ ആർട്ടിക്കിൾ ഒമ്പത് നിയമമനുസരിച്ച് രാജ്യത്ത് ലൈസൻസില്ലാതെ ഹജ്ജ്, ഉംറ കാമ്പെയ്ൻ നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ 50,000 ദിനാര്‍ പിഴയോ ഈടാക്കും.
സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിനും ലൈസൻസില്ലാതെ ഉംറ പ്രവർത്തനങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിനുമായി സത്താം അൽ മുസൈന്റെ നേതൃത്വത്തിലുള്ള സംഘം സാൽമിയിലും സൗദി അൽ റഖീയിലും ഫീൽഡ് ടൂർ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.