കുവൈത്ത് പടന്ന തെക്കേകാട് നുസ്രത്തുദ്ദീൻ ജമാഅത്ത് കമ്മിറ്റി അനുശോചനം
കുവൈത്ത് സിറ്റി: ആധുനിക കുവൈത്തിന്റെ ശിൽപ്പികളിലൊരാളും മുൻ അമീറുമായ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന്റ വിയോഗത്തിൽ കുവൈത്ത് പടന്ന തെക്കേകാട് നുസ്രത്തുദ്ദീൻ ജമാഅത്ത് കമ്മിറ്റി (എൻ.ജെ.സി) അനുശോചിച്ചു.
കബ്ദ് റിസോർട്ടിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
വിദേശികളെ വളരെ ബഹുമാനത്തോടെ കണ്ട ഭരണാധികാരിയായിരുന്നു മരണപ്പെട്ട അമീർ. ഇന്ത്യക്കാരോടും ഇന്ത്യൻ ഭരണകൂടത്തോടും പ്രത്യേക അടുപ്പം ബഹുമാനവും സൂക്ഷിച്ചിരുന്ന അമീറിന്റെ വേർപാടിൽ ദുഃഖമനുഭവിക്കുന്ന കുവൈത്തിൽ ജനതയോടൊപ്പം തെക്കേകാട് എൻ.ജെ.സി പങ്കുചേരുന്നതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.