കുവൈത്ത് സിറ്റി: ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ പങ്കെടുത്തു. കെയ്റോയിൽ ആരംഭിച്ച സമ്മേളനത്തിൽ കുവൈത്ത് ഉൾപ്പെടെ 100 രാജ്യങ്ങൾ സഭാംഗമാണ്.
‘ഗസ്സയിലെ മാനുഷിക ദുരന്തത്തിന്റെ ഒരു വർഷം: അടിയന്തര ആവശ്യങ്ങളും സുസ്ഥിര പരിഹാരങ്ങളും’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന മുഹമ്മദും രാജ്യങ്ങളിലെ മന്ത്രിമാരും പ്രതിനിധികളും പ്രാദേശിക, അന്തർദേശീയ അന്താരാഷ്ട്ര സംഘടനകളും യു.എൻ ഏജൻസികളും പങ്കെടുത്തു. ഗസ്സയിലെ മാനുഷിക പ്രതികരണങ്ങളെ പിന്തുണക്കുന്നതിനും ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന ദുരന്തത്തെ അഭിമുഖീകരിക്കുന്നതിനുമുള്ള ഈജിപ്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ തുടർച്ചയാണ് സമ്മേളനം. ഗസ്സക്കുള്ള അന്താരാഷ്ട്ര പിന്തുണ വർധിപ്പിക്കുക, സുസ്ഥിരത ഉറപ്പാക്കുക, അടിയന്തര സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ വിപുലപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യം.
ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ ഏജൻസിയെ ഇസ്രായേൽ നിരോധിച്ചതിനെതുടർന്നുള്ള രാഷ്ട്രീയ, സുരക്ഷ, മാനുഷിക മാനങ്ങൾ എന്നിവയും സമ്മേളനം അഭിസംബോധന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.