കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ് മുബാറക് കാമ്പ്രത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോസ് സ്വാഗതം പറഞ്ഞു.
രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. സഹിഷ്ണുതയും സാമൂഹിക സൗഹാർദവും നിലനിർത്താൻ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സി.പി. അബ്ദുൽ അസീസ് റമദാൻ സന്ദേശം നൽകി.
കുട കുവൈത്തിനെ (കേരള യുനൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ) പ്രതിനിധാനം ചെയ്ത് ജിനോ എറണാകുളം, ഇതര സംഘടനകളിൽനിന്നും പി.എം. നായർ, സുരേഷ് ബാബു, വാസുദേവൻ മമ്പാട്, കെ.ജെ.പി.എസ് പ്രതിനിധികൾ, അനിയൻ കുഞ്ഞ്, പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.
ജോയൻറ് ട്രഷറർ ഷിജി ജോസഫും മനീഷ് മേപ്പാടിയും അംഗത്വ രജിസ്ട്രേഷൻ നിയന്ത്രിച്ചു, ഷിജി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.