ജോ​മോ​ൻ ജോ​സി​ന് കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ന്റെ ഉ​പ​ഹാ​രം ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി കൈ​മാ​റു​ന്നു

കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ പൊ​തു​യോ​ഗ​വും യാ​ത്ര​യ​യ​പ്പും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യ​ഷ​ൻ അ​ർ​ധ​വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും സം​ഘ​ട​ന​യു​ടെ മു​ൻ ട്ര​ഷ​റ​റും ഓ​ഡി​റ്റ​റും ആ​യി​രു​ന്ന ജോ​മോ​ൻ ജോ​സി​ന് യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്കി​ൾ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ബ്ലെ​സ​ൻ സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജി​ൽ മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജോ. ​ട്ര​ഷ​റ​ർ മ​നീ​ഷ് മേ​പ്പാ​ടി ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി, വ​നി​താ​വേ​ദി ക​ൺ​വീ​ന​ർ പ്ര​സീ​ത, ബ്ലെ​സ​ൻ സാ​മു​വ​ൽ, ജി​ജി​ൽ മാ​ത്യു, അ​ക്ബ​ർ വ​യ​നാ​ട്, ഷി​ബു സി. ​മാ​ത്യു, ഷീ​ജ സ​ജി, മാ​ണി ചാ​ക്കോ എ​ന്നി​വ​ർ ജോ​മോ​ൻ ജോ​സി​ന് ആ​ശം​സ അ​റി​യി​ച്ചു. സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. ജോ​മോ​ൻ ജോ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

സം​ഘ​ട​ന ന​ട​ത്തി​വ​രു​ന്ന വി​ദ്യാ​കി​ര​ൺ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി നാ​ട്ടി​ൽ സേ​വ​നം ന​ട​ത്തി​യ ജ​ന​റ​ൽ ക​ൺ​വീ​ന​ർ റോ​യ് മാ​ത്യു, ക​ൺ​വീ​ന​ർ റം​സി ജോ​ൺ, പ്ല​സ്‌ ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ആ​ൻ എ​ലി​സ​ബ​ത്ത് മാ​ണി എ​ന്നി​വ​ർ​ക്ക് യോ​ഗ​ത്തി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. വ​യ​നാ​ട്‌ മ​ഹോ​ത്സ​വ​ത്തി​ന്റെ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി എ​ബി ജോ​യ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Kuwait Wayanad Association General Meeting and Trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.