ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം സ്വാ​ഗ​തം​ ചെ​യ്ത് കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: യു.​എ​സി​ന്റെ​യും ഈ​ജി​പ്തി​ന്റെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​നു​ള്ള ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​യി​ലു​ള്ള വി​ജ​യ​ക​ര​മാ​യ ദൗ​ത്യ​ത്തെ കു​വൈ​ത്ത് സ്വാ​ഗ​തം​ചെ​യ്തു. താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ ബ​ന്ദി​ക​ളു​ടെ​യും ത​ട​വു​കാ​രു​ടെ​യും മോ​ച​ന​ത്തി​നും കൈ​മാ​റ്റ​ത്തി​നും വ​ഴി​യൊ​രു​ക്കും. പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും. ഗ​സ്സ​യി​ലേ​ക്കു​ള്ള മാ​നു​ഷി​ക ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണ​ത്തി​നും വെ​ടി​നി​ർ​ത്ത​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കു​വൈ​ത്ത് ഭ​ര​ണ​കൂ​ടം ക​രാ​റി​നെ പ്ര​ശം​സി​ക്കു​ന്നു. എ​ന്നാ​ൽ, സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ൽ ഉ​റ​പ്പാ​ക്കാ​നും ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് ഗ​സ്സ​യി​ലെ ഫ​ല​സ്തീ​നി​ക​ളെ സം​ര​ക്ഷി​ക്കാ​നും ശ്ര​മ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Kuwait welcomes ceasefire announcement in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.