കുവൈത്ത് സിറ്റി: സോമാലിയയും ഇ-ത്യോപ്യയും തമ്മിൽ അങ്കാറയിൽ ഒപ്പിട്ട കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു.
ഇരുരാജ്യങ്ങളുടെയും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും ഉഭയകക്ഷി സാങ്കേതിക ചർച്ചകൾ ആരംഭിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് കരാർ. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് കരാറെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കരാര്‍ ഇരുരാജ്യങ്ങളിലും വികസനത്തിനും അഭിവൃദ്ധിക്കും സഹായകരമാകുമെന്നാണ് പ്രതീക്ഷ.
സംഭാഷണം സുഗമമാക്കാനും കരാറിലെത്താനും തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളെയും കുവൈത്ത് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.