കുവൈത്ത്സിറ്റി: മക്കയിലെ കുവൈത്ത് തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തി ഔഖാഫ് മന്ത്രാലയം. തീർഥാടകരുടെ താമസസ്ഥലങ്ങളിൽ മന്ത്രാലയം പരിശോധന ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും ജനറൽ ഫയർഫോഴ്സിന്റെയും സഹകരണത്തോടെയാണ് പരിശോധന. തീർഥാടകരുടെ സുരക്ഷ, കരാര്‍ പ്രകാരമുള്ള പാർപ്പിട വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന ഉറപ്പുവരുത്തൽ എന്നിവയാണ് നടത്തുന്നതെന്ന് എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു.
ഹജ്ജ് തീർഥാടകർക്കുളള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രാലയ സംഘം സൗദിയിലെ വിവിധ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകൾ നടത്തും. അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലെ ക്യാമ്പ് സൈറ്റുകളും സംഘം പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.