കുവൈത്ത് സിറ്റി: മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കാണിച്ചുതന്ന വഴിയേതന്നെയാവും കുവൈത്തിെൻറ സഞ്ചാരമെന്ന് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പറഞ്ഞു. സമാധാനവും മധ്യസ്ഥതയും സഹകരണം ശക്തിപ്പെടുത്തലുമാണ് കുവൈത്തിെൻറ നയം.
നയതന്ത്ര തലത്തിൽ കുവൈത്തിെൻറ ദൗത്യവും പ്രാധാന്യവും എന്താണെന്ന് വ്യക്തമായ ബോധ്യമുണ്ട്. ശൈഖ് സബാഹ് ആയിരുന്നു ഇതിന് നേതൃത്വം നൽകിയിരുന്നത്. അദ്ദേഹത്തിെൻറ അഭാവത്തിലും രാജ്യം അതേ നയങ്ങളും ഇടപെടലുകളും തന്നെ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശൈഖ് സബാഹ് അൽ അഹ്മദ് ജാബിർ അസ്സബാഹിനെ അനുസ്മരിക്കാൻ െഎക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ പ്രത്യേക സെഷൻ വെച്ചതിന് യു.എന്നിലെ മുതിർന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. െഎക്യരാഷ്ട്ര സഭയുമായും യു.എന്നിെൻറ വിവിധ ഏജൻസികളുമായും കുവൈത്ത് പുലർത്തിയിരുന്ന സഹകരണവും സഹായവും തുടരുമെന്നും ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.