കുവൈത്ത് സിറ്റി: അബൂദബിയിൽ നടക്കുന്ന ഗൾഫ് യൂത്ത് ഗെയിംസിൽ ഹാൻഡ്ബാളിൽ കുവൈത്തിന് വെള്ളി മെഡൽ. ഫൈനലിൽ മികച്ച പ്രകടനത്തോടെ സൗദി ഒന്നാം സ്ഥാനവും സ്വർണവും നേടി. വെള്ളി മെഡൽ നേടിയ കുവൈത്ത് ടീമിനെ കുവൈത്ത് ഹാൻഡ്ബാൾ ഫെഡറേഷൻ ഡെപ്യൂട്ടി ചെയർമാൻ ഷബീബ് അൽ ഹജ്രി അനുമോദിച്ചു. ടൂർണമെന്റിലുടനീളം കുവൈത്ത് യുവാക്കളുടെ മൊത്തത്തിലുള്ള പ്രകടനത്തിൽ അൽ ഹജ്രി പൂർണ സംതൃപ്തി പ്രകടിപ്പിച്ചു.
കുവൈത്ത് ദേശീയ ടീമിനെ ഭാവി നേട്ടങ്ങളിലേക്ക് നയിക്കാൻ കഴിവുള്ള യുവ പ്രതിഭകൾ ടീമിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യൻ കപ്പ്, ലോകകപ്പ് തുടങ്ങിയ വരാനിരിക്കുന്ന ടൂർണമെന്റുകളിൽ ടീമിന്റെ പങ്കാളിത്തം അൽ ഹജ്രി സൂചിപ്പിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്നത് മികവ് വർധിപ്പിക്കാനും രാജ്യത്തെ പ്രതിനിധീകരിക്കാനുമുള്ള കഴിവുകൾ വർധിപ്പിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.