വ​നി​ത​വേ​ദി കു​വൈ​ത്ത് ഹ​വ​ല്ലി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ 

വ​നി​ത​വേ​ദി കു​വൈ​ത്ത് ഹ​വ​ല്ലി യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: വ​നി​ത​വേ​ദി കു​വൈ​ത്ത് പു​തി​യ യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു. ഹ​വ​ല്ലി​യി​ലാ​ണ് എ​ട്ടാ​മ​ത്തെ യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ച​ത്. കേ​ന്ദ്ര പ്ര​സി​ഡ​ന്റ്‌ സ​ജി​ത സ്ക​റി​യ യൂ​നി​റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്ത്രീ​ക​ൾ ഒ​രി​ക്ക​ലും പി​റ​കോ​ട്ടു നി​ൽ​ക്കേ​ണ്ട​വ​ര​ല്ലെ​ന്നും സ്വ​ന്ത​മാ​യ ഇ​ടം നേ​ടി​യെ​ടു​ക്കേ​ണ്ട​വ​രാ​ണെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്റ് അ​മീ​ന അ​ജ്നാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ൺ​വീ​ന​റാ​യി അ​ജി​ത രാ​ജേ​ഷ്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യി ശ​കു​ന്ത​ള ശി​വ​ദാ​സ​ൻ, ജി​നി ഗി​രീ​ഷ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ശു​ഭ ഷൈ​ൻ പു​തി​യ ക​ൺ​വീ​ന​ർ​ക്ക് മി​നി​റ്റ്സ് കൈ​മാ​റി. ക​ല കു​വൈ​ത്ത് ട്ര​ഷ​റ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്‌, പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രാ​യ നി​സാ​ർ, രാ​ജേ​ഷ്, ഗി​രീ​ഷ്, നാ​സ​ർ, ര​മേ​ശ്‌ ക​ണ്ണ​പു​രം, വ​നി​ത​വേ​ദി കു​വൈ​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ജി​ത രാ​ജേ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - kuwait womens unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.