കുവൈത്ത് സിറ്റി: വീട്ടുവേലക്കാർ (സെർവൻറ്) എന്ന സംബോധന ഒഴിവാക്കാനുള്ള കരട് ബില്ലിന് കുവൈത്ത് പാർലമെൻറ് അംഗീകാരം നൽകി. വീട്ടുവേലക്കാർ എന്നതിനു പകരം ഗാർഹികത്തൊഴിലാളികൾ (ഡൊമസ്റ്റിക് ലേബർ) എന്ന് ഉപയോഗിക്കണമെന്നാണ് കരട് നിയമം അനുശാസിക്കുന്നത്.
കുവൈത്തിലെ എല്ലാ നിയമങ്ങളും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രത്യേകിച്ചും അന്തർദേശീയ മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കുന്നതിന്റെ ഭാഗമായാണ് നിയമനിർമാണം. കരട് ബിൽ വോട്ടിനിട്ടപ്പോൾ സഭയിൽ ഹാജരുണ്ടായിരുന്ന 33 എം.പിമാരിൽ ഒരാൾ മാത്രമാണ് എതിരായി വോട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.