കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മൂങ്ങകളിലൊന്നായ ഫറോണിക് മൂങ്ങയെ കുവൈത്തിൽ കണ്ടെത്തി. ഫോട്ടോഗ്രാഫർ എൻജിനീയർ ഉമർ അൽ സയ്യിദ് ഉമറാണ് ഫറോണിക് മൂങ്ങയുടെ കൂട് അടക്കം പകർത്തിയത്. കൂട്ടിൽ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പകർത്തി.
കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും ഭക്ഷണം നൽകുന്നതും തുടങ്ങി വളർച്ചയുടെ വിവിധ ഘട്ടങ്ങളും ഉമർ അൽ സയ്യിദ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. വർഷങ്ങളായി ഫോട്ടോഗ്രഫി രംഗത്തുള്ളയാളാണ് ഉമർ അൽ സയ്യിദ് ഉമർ. വന്യജീവി ഫോട്ടോഗ്രഫിയിലാണ് താൽപര്യം.
ഫറോണിക് മൂങ്ങയെ പകർത്തി കുവൈത്തി ഫോട്ടോഗ്രാഫർഫറോണിക് മൂങ്ങയെ പകർത്തി കുവൈത്തി ഫോട്ടോഗ്രാഫർഫറവോനിക് മൂങ്ങ കുഞ്ഞുങ്ങളെ പരിചരിക്കുന്നതും സംരക്ഷിക്കുന്നതും നിരീക്ഷിച്ചുവരുകയായിരുന്നുവെന്ന് ഉമർ അൽ സയ്യിദ് പറഞ്ഞു. കുവൈത്തിൽ മനോഹരമായ വന്യജീവികളുണ്ടെന്നും അവയെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫറോവമാരുടെ പുരാവസ്തു പരിശോധനക്കിടെ മൂങ്ങയുടെ ഡ്രോയിങ്ങുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയതായും ഫറോവമാർക്കുമുമ്പേ ഇത്തരം മൂങ്ങകൾ ഉണ്ടായിരുന്നു എന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിനാലാണ് ഇവയെ ഫറോണിക് മൂങ്ങ എന്ന് വിളിക്കുന്നതെന്നും ഉമർ അൽ സയ്യിദ് ഉമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.