കൊല്ലപ്പെട്ട ഫിലിപ്പീനി തൊഴിലാളി ജീന്‍ലിന്‍ വില്ലാവെന്‍ഡെ
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുവൈത്തി വനിതക്ക് 15 വർഷം തടവ്. ഫിലിപ്പീൻസ് സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കീഴ്കോടതി വധശിക്ഷ വിധി അസാധുവാക്കി അപ്പീൽ കോടതി ശിക്ഷ വിധിച്ചത്. നേരത്തെ ക്രിമിനല്‍ കോടതി യുവതിയെ വധശിക്ഷക്ക് വിധിച്ചിരുന്നു.
കുറ്റകൃത്യം മറച്ചുവച്ചതിന് കുവൈത്തി യുവതിയുടെ ഭര്‍ത്താവിനെ നാലു വര്‍ഷത്തെ കഠിന തടവിന് വിധിച്ച കീഴ്കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവച്ചു. 2019 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. ഗാർഹികത്തൊഴിലാളിയായിരുന്ന ജീന്‍ലിന്‍ വില്ലാവെന്‍ഡെ എന്ന ഫിലിപ്പീൻ യുവതി ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു.
യുവതിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഗാർഹികത്തൊഴിലാളിയുടെ മരണത്തെ തുടർന്ന് ജനുവരി മൂന്നിന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീന്‍സ് നിർത്തിവെച്ചിരുന്നു.
നയതന്ത്ര ചര്‍ച്ചകളെ തുടര്‍ന്ന് പിന്നീട് റിക്രൂട്ട്മെൻറ് പുനരാരംഭിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്പോൺസർ തന്നെയാണ് ഇവരെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ, പരിശോധനയിൽ ഇവർക്ക് മർദനമേറ്റതായി കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.കൃത്യം നടന്ന് ഒരു വർഷം പൂർത്തിയായപ്പോഴാണ് 2020 ഡിസംബർ 30ന് ക്രിമിനൽ കോടതിയുടെ സുപ്രധാന വിധിവന്നത്. അപ്പീൽ കോടതി വധശിക്ഷ റദ്ദാക്കിയതിനെതിരെ ഫിലിപ്പീൻസ് എംബസി മേൽക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.