Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീട്ടുജോലിക്കാരിയുടെ...

വീട്ടുജോലിക്കാരിയുടെ മരണം: കുവൈത്തി വനിതക്ക്​ 15 വർഷം തടവ്

text_fields
bookmark_border
വീട്ടുജോലിക്കാരിയുടെ മരണം: കുവൈത്തി വനിതക്ക്​ 15 വർഷം തടവ്
cancel
camera_alt

കൊ​ല്ല​പ്പെ​ട്ട ഫി​ലി​പ്പീ​നി തൊ​ഴി​ലാ​ളി ജീ​ന്‍ലി​ന്‍ വി​ല്ലാ​വെ​ന്‍ഡെ 

കു​വൈ​ത്ത്​ സി​റ്റി: വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്തി വ​നി​ത​ക്ക്​ 15 വ​ർ​ഷം ത​ട​വ്. ഫി​ലി​പ്പീ​ൻ​സ്​ സ്വ​ദേ​ശി​നി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ കീ​ഴ്​​കോ​ട​തി വ​ധ​ശി​ക്ഷ വി​ധി അ​സാ​ധു​വാ​ക്കി അ​പ്പീ​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. നേ​ര​ത്തെ ക്രി​മി​ന​ല്‍ കോ​ട​തി യു​വ​തി​യെ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ച്ചി​രു​ന്നു.

കു​റ്റ​കൃ​ത്യം മ​റ​ച്ചു​വ​ച്ച​തി​ന് കു​വൈ​ത്തി യു​വ​തി​യു​ടെ ഭ​ര്‍ത്താ​വി​നെ നാ​ലു വ​ര്‍ഷ​ത്തെ ക​ഠി​ന ത​ട​വി​ന് വി​ധി​ച്ച കീ​ഴ്‌​കോ​ട​തി​യു​ടെ വി​ധി അ​പ്പീ​ല്‍ കോ​ട​തി ശ​രി​വ​ച്ചു. 2019 ഡി​സം​ബ​ര്‍ 28നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ജീ​ന്‍ലി​ന്‍ വി​ല്ലാ​വെ​ന്‍ഡെ എ​ന്ന ഫി​ലി​പ്പീ​ൻ യു​വ​തി ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ജ​നു​വ​രി മൂ​ന്നി​ന് കു​വൈ​ത്തി​ലേ​ക്ക് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് ഫി​ലി​പ്പീ​ന്‍സ് നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

ന​യ​ത​ന്ത്ര ച​ര്‍ച്ച​ക​ളെ തു​ട​ര്‍ന്ന് പി​ന്നീ​ട് റി​ക്രൂ​ട്ട്മെൻറ്​ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ്വ​ദേ​ശി സ്​​പോ​ൺ​സ​ർ ത​ന്നെ​യാ​ണ്​ ഇ​വ​രെ അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

എ​ന്നാ​ൽ, പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്ക്​ മ​ർ​ദ​ന​മേ​റ്റ​താ​യി ക​​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ക്കു​ക​യും വീ​ട്ടു​ട​മ​സ്ഥ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്​​ത​ത്.കൃ​ത്യം ന​ട​ന്ന്​ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് 2020 ഡി​സം​ബ​ർ 30ന്​ ​ക്രി​മി​ന​ൽ കോ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി​വ​ന്ന​ത്. അ​പ്പീ​ൽ കോ​ട​തി വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ഫി​ലി​പ്പീ​ൻ​സ്​ എം​ബ​സി മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaiti woman
News Summary - Kuwaiti woman jailed for 15 years for killing maid
Next Story