കുവൈത്ത് സിറ്റി: അവശ്യവസ്തുക്കളുമായി കുവൈത്ത് ഗസ്സയിലേക്ക് മൂന്നാമത്തെ ദുരിതാശ്വാസ സഹായ കപ്പൽ അയക്കും. തുർക്കിയ തുറമുഖത്തു നിന്ന് പുറപ്പെടുന്ന കപ്പൽ അടുത്തമാസം ഈജിപ്തിൽ എത്തും. അവിടെനിന്ന് വസ്തുക്കൽ ട്രക്കുകളിൽ കയറ്റി കരമാർഗം ഗസ്സയിലെത്തിക്കും. ഇതിന്റെ മുന്നോടിയായി കുവൈത്ത് റിലീഫ് സൊസൈറ്റി തുർക്കിയിലെ ഹ്യൂമാനിറ്റേറിയൻ റിലീഫ് അതോറിറ്റിയുമായും ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഫ്രീഡൻസുമായും (ഐ.എച്.ച്എച്ച്) എക്സിക്യൂട്ടിവ് കരാർ ഒപ്പുവെച്ചു. നാലു മില്യൺ ഡോളറിന്റെ കരാറിലാണ് ഒപ്പുവെച്ചത്.
ഗസ്സക്ക് ആശ്വാസം നൽകുന്നതിനുള്ള ‘ഗസ്സ കപ്പൽ’ സംഭാവനയുടെ ഭാഗമാണ് കരാറെന്ന് കുവൈത്ത് സൊസൈറ്റി കെയർപേഴ്സൺ ഡോ. ഇബ്രാഹിം അൽ സലേഹ് പറഞ്ഞു. കുവൈത്ത് സൊസൈറ്റിക്ക് പുറമേ, കുവൈത്തിൽ നിന്നുള്ള 30ലധികം അസോസിയേഷനുകളും സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളും ഗസ്സയിലേക്ക് സഹായത്തിനായി സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഭക്ഷണം, പുതപ്പുകൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ 1.650 ടൺ സാധനങ്ങൾ കുവൈത്ത് റിലീഫ് സൊസൈറ്റി കൈമാറുമെന്നും അൽ സലേഹ് പറഞ്ഞു. നേരത്തേ കുവൈത്ത് നിരവധി വിമാനങ്ങളിലായി ടൺകണക്കിന് സഹായവസ്തുക്കൾ ഗസ്സയിൽ എത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ രണ്ടു കപ്പലുകളിലായും സഹായം അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.