കുവൈത്ത് സിറ്റി: കുവൈത്തിലെ പെട്രോൾ സ്റ്റേഷനുകളിൽ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. മിക്ക പമ്പുകളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടാൻ ഇത് കാരണമാകുന്നതായി പെട്രോൾ വിതരണ കമ്പനിയായ ഊലയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ ഹുസൈൻ അൽ സുൽത്താൻ പറഞ്ഞു.
850 പേർ തൊഴിലെടുത്തിരുന്ന തങ്ങളുടെ പമ്പുകളിൽ നിലവിൽ 350 പേർ മാത്രമാണുള്ളതെന്നും കൂടുതൽ തൊഴിലാളികളെ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി മാൻപവർ അതോറിറ്റിയെ സമീപിച്ച് കാത്തിരിക്കുകയാണ്.
തൊഴിലാളി ക്ഷാമം മൂലം അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ സെൽഫ് സർവിസ് നടപ്പാക്കുന്നത് ഉൾപ്പെടെ പരിഹാര മാർഗങ്ങൾ ആലോചിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.