കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്നതിനെതിരെ ജാഗ്രത പുലർത്താൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ മുന്നറിയിപ്പ്. സമുദ്രാതിർത്തി വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം സുരക്ഷസേനയെ ഉണർത്തി.
വ്യാഴാഴ്ച സബാഹ് അൽ അഹമ്മദ് കോസ്റ്റ് ഗാർഡ് ബേസ് മന്ത്രി സന്ദർശിച്ചു. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള അതിർത്തി സൈനികരുടെ ശ്രമങ്ങളെ ശൈഖ് തലാൽ പ്രശംസിച്ചു.
ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനം പിന്തുടരുന്നതിൽ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചതായും ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. കോസ്റ്റ് ഗാർഡ് ബേസിലെ നിർമാണങ്ങൾ പരിശോധിച്ച ശൈഖ് തലാൽ എട്ട് ദ്രുത ഇടപെടൽ കപ്പലുകളും 11 ഇന്റർസെപ്ഷൻ പട്രോളിങ്ങും കമീഷൻ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.