ദോഹ: രുചിയുടെയും ഉൽപന്നങ്ങളുടെയും ഇറ്റാലിയൻ പെരുമയുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ലെറ്റ്സ് ഈറ്റാലിയൻ പ്രമോഷന്’ തുടക്കമായി. ഖത്തറിലെ ഇറ്റാലിയൻ എംബസിക്കു കീഴിലെ ഇറ്റാലിയൻ ട്രേഡ് ഏജൻസിയുമായി കൈകോർത്താണ് വിപുലമായ വിൽപനമേളക്ക് ലുലുവിൽ തുടക്കംകുറിച്ചത്. അബു സിദ്രമാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇറ്റാലിയൻ ട്രേഡ് കമീഷണർ പവോല ലിസി ഉദ്ഘാടനം ചെയ്തു.
ഐ.ടി.എയിലെയും ലുലുവിലെയും ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഭക്ഷ്യവിഭവങ്ങളിലെ സമൃദ്ധമായ ഇറ്റാലിയൻ ശേഖരങ്ങളുമായാണ് ‘ലെറ്റ്സ് ഈറ്റാലിയൻ ഫെസ്റ്റിന് തുടക്കം കുറിച്ചത്. പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ മുതൽ ചീഫ്, കാൻ ഉൽപന്നങ്ങൾ, മികച്ച ഗുണനിലവാരമുള്ള അരികൾ, ചായ, ബിസ്കറ്റ്, ചോക്ലറ്റ്, സോസ്, പലവ്യഞ്ജനങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഇറ്റാലിയൻ സ്പെഷൽ ഉൽപന്നങ്ങളാണ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയത്.
2023 ഒക്ടോബറിനും 2024 സെപ്റ്റംബറിനുമിടയിൽ നാല് ‘ഇറ്റാലിയൻ വീക്ക്’ ഫെസ്റ്റുകൾക്കാണ് ലുലു വേദിയൊരുക്കുന്നത്. നവംബർ ഒന്നു മുതൽ എട്ടുവരെ നീണ്ടുനിൽക്കുന്ന ആദ്യ ഫെസ്റ്റിനുശേഷം, ഫെബ്രുവരി നാലു മുതൽ 10 വരെയും മേയ് അഞ്ചു മുതൽ 11 വരെയും സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെയും ലുലുവിൽ ഇറ്റാലിയൻ വാണിജ്യ പ്രമോഷനുകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.