കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന് ശിപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ഡോ. ഇബ്രാഹിം അൽ തവാല അറിയിച്ചു.
മെഡിക്കൽ അസോസിയേഷന് സംഘടിപ്പിച്ച ചര്‍ച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി സ്വകാര്യ ആരോഗ്യമേഖലയിലെ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കും. വിദഗ്ധ കമ്മിറ്റിയുടെ നിർദേശങ്ങള്‍ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽഅവധിക്ക് സമര്‍പ്പിക്കും. സ്വകാര്യ മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. അൽ തവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.