കുവൈത്ത് സിറ്റി: ലുലു എക്സ്ചേഞ്ച് കുവൈത്തിൽ രണ്ടു ശാഖകൾകൂടി തുറന്നു. ഹവല്ലി, റിഗ്ഗയി എന്നിവിടങ്ങളിലാണ് രാജ്യത്തെ 28ാമത്തെയും 29ാമത്തെയും ശാഖകൾ തുറന്നത്. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. മുതിർന്ന മാനേജ്മെൻറ് പ്രതിനിധികൾ സംബന്ധിച്ചു. ഇതോടെ കമ്പനിക്ക് 11 രാജ്യങ്ങളിലായി 245 ശാഖകളായി.
കോവിഡിന്റെ പ്രതിസന്ധി മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവുള്ള രാജ്യമാണ് കുവൈത്ത് എന്നും ഭരണകൂടത്തിന്റെ പക്വതയാർന്ന ഇടപെടലുകൾ ഇതിൽ നിർണായകമായതായും അദീബ് അഹമ്മദ് പറഞ്ഞു. സാമ്പത്തിക, വാണിജ്യ രംഗത്ത് മികച്ച ഭാവിയാണ് കുവൈത്തിൽ പ്രതീക്ഷിക്കുന്നതെന്നും കോവിഡ് സാഹചര്യം മെച്ചപ്പെട്ട് നിയന്ത്രണങ്ങൾ നീക്കിയത് പ്രതീക്ഷക്ക് വക നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടെനിന്ന ഉപഭോക്താക്കൾക്ക് നന്ദി അറിയിച്ച അദ്ദേഹം ഈ വർഷം കൂടുതൽ ശാഖകൾ തുറന്ന് ഉപഭോക്താക്കൾക്ക് സൗകര്യം വർധിപ്പിക്കുമെന്ന് വാഗ്ദാനം നൽകി.
(ലുലു എക്സ്ചേഞ്ച് ഹവല്ലിയിലെ പുതിയ ശാഖ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു)
ഡിജിറ്റൽവത്കരണത്തിൽ ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തിയതായും ആളുകളുടെ ജീവിതം മികച്ചതാക്കുന്നതിൽ സാങ്കേതികവിദ്യ പ്രധാന പങ്ക് വഹിക്കുന്ന കാലഘട്ടത്തിൽ കുവൈത്തിലെ ജനപ്രിയ ബ്രാൻഡ് ആകാനാണ് പരിശ്രമിക്കുന്നതെന്ന് ലുലു എക്സ്ചേഞ്ച് കുവൈത്ത് ജനറൽ മാനേജർ ഷൈജു മോഹൻദാസ് പറഞ്ഞു. ഡിജിറ്റലായും നേരിട്ടും കുറഞ്ഞ ചെലവിലും വിശ്വസ്തവും തൃപ്തികരവുമായ ഇടപാടുകൾ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.