കുവൈത്ത് സിറ്റി: ഭക്ഷണ സാധനങ്ങൾക്ക് ക്ഷാമം നേരിടുമോ എന്ന ആശങ്ക ജനങ്ങളിൽ നിലനിൽ ക്കുന്ന സാഹചര്യത്തിൽ കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് ചാർട്ടർ വിമാനത്തിൽ പഴങ്ങളും പച്ചക്കറികളും കൊണ്ടുവന്ന് ലുലു ഗ്രൂപ്. ഞായറാഴ്ച ഉച്ചക്ക് 2.15ന് കുവൈത്തിൽ ഇറങ്ങിയ ‘സ്പൈസ് എക്സ്പ്രസ്’ജെറ്റ് കാർഗോ വിമാനത്തിൽ 16.5 ടൺ പഴങ്ങളും പച്ചക്കറികളും ആണ് ഉണ്ടായിരുന്നത്.
കുവൈത്തിൽ ആദ്യമായാണ് ലുലു ഗ്രൂപ് ചാർട്ടർ വിമാനത്തിൽ പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത്. ചാർട്ടർ വിമാനത്തിൽ കൊണ്ടുവന്നത് കൊണ്ട് സാധനങ്ങൾക്ക് വില അധികമാവില്ലെന്നും പുതുതായി എത്തിയ സ്റ്റോക്ക് വിലക്കയറ്റം ഉണ്ടാവാതിരിക്കാൻ സഹായിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
പഴം, മാങ്ങ, ഇഞ്ചി, നെല്ലിക്ക, മുരിങ്ങ, പടവലം, മത്തൻ തുടങ്ങിയ സാധനങ്ങളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് വിമാനം പറന്നുയർന്നത്. വരും ദിവസങ്ങളിൽ പച്ചക്കറി ക്ഷാമം നേരിടുകയാണെങ്കിൽ കൂടുതൽ വിമാനം ചാർട്ടർ ചെയ്യുമെന്ന് ലുലു മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.