കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി 'ഇന്ത്യ ഉത്സവ്' ഫെസ്റ്റിവലിന് തുടക്കമായി. വ്യാഴാഴ്ച വൈകീട്ട് ഏഴിന് നടന്ന ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ലുലു മാനേജ്മെൻറ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഉപഭോക്താക്കളും സംബന്ധിച്ചു. ഇന്ത്യൻ ഉൽപന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിപുലമായ ശേഖരം രാജ്യത്തെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 17 വരെയാണ് പ്രമോഷൻ കാമ്പയിൻ. ഇന്ത്യൻ കൈത്തറി വാരാഘോഷം കാമ്പയിനിെൻറ പ്രധാന ആകർഷണമാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആകർഷകമായ കൈത്തറി ഉൽപന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. സാരി, ചുരിദാർ, കുർത്ത, സ്റ്റോൾ, ഷെർവാനിസ് തുടങ്ങി വർണ വൈവിധ്യങ്ങളുടെ വസ്ത്രശേഖരമാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിനു ശേഷം അംബാസഡർ കൈത്തറി ഉൽപന്നങ്ങളുടെ പ്രദർശനം കണ്ടു. കൈത്തറി വാരാഘോഷത്തോടനുബന്ധിച്ച് ഇത്തരമൊരു പ്രദർശനം നടത്താൻ മുൻകൈയെടുത്ത ലുലു മാനേജ്മെൻറിനെ അദ്ദേഹം അഭിനന്ദിച്ചു.
മികച്ച രീതിയിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളതെന്നും ഇന്ത്യൻ കൈത്തറി മേഖലയുടെ വൈവിധ്യവും സമ്പന്നമായ പാരമ്പര്യവും ഭംഗിയും കുവൈത്തിലെ സ്വദേശികൾക്കും വിദേശികൾക്കും അനുഭവിപ്പിക്കാൻ ഇതുകൊണ്ട് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഘോഷത്തോടനുബന്ധിച്ച് ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റിലും ഇന്ത്യൻ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയുമുണ്ടാവും.
തനത് ഭക്ഷ്യഉൽപന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ഗ്രോസറി, പഴങ്ങൾ, പച്ചക്കറികൾ, ഗാർമെൻറ്സ്, കളിക്കോപ്പുകൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങി എല്ലാ മേഖലയിലെയും ഇന്ത്യൻ ബ്രാൻഡ് ഉൽപന്നങ്ങൾ ലുലു ഒൗട്ട്ലെറ്റുകളിൽ ആകർഷകമായ വിലയിൽ ലഭ്യമാണ്.
തനത് ഭക്ഷ്യഉൽപന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്കാരിക ചിഹ്നങ്ങളും പൈതൃകങ്ങളും കൊത്തിവെച്ച കലാരൂപങ്ങൾ ആകർഷകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.