കുവൈത്ത് സിറ്റി: കുവൈത്തിൽ നടന്ന യു.എ.ഇ കമ്പനികളുടെ നിക്ഷേപ സംഗമത്തിൽ റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റും പങ്കാളികളായി. കുവൈത്തിലെ യു.എ.ഇ എംബസി സംഘടിപ്പിച്ച പരിപാടി കുവൈത്തും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനുമുള്ള വേദിയായി മാറി. യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി, കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല അൽ ജോവാൻ, യു.എ.ഇ അംബാസഡർ ഡോ.മതർ ഹമദ് അൽ നെയാദി എന്നിവരും ഇരു രാജ്യങ്ങളിലെയും വ്യവസായികളും കോർപറേറ്റ് ഉദ്യോഗസ്ഥരും സംരംഭകരും സംഗമത്തിൽ പങ്കെടുത്തു. ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസും പങ്കെടുത്ത പ്രമുഖരിൽ ഉൾപ്പെടുന്നു. യു.എ.ഇ കമ്പനികളുടെ നിക്ഷേപ സംഗമത്തിലെ പങ്കാളിത്തത്തിലൂടെ ലുലു ഹൈപ്പർമാർക്കറ്റ് രാജ്യത്തെ സാമ്പത്തിക വളർച്ചക്ക് നൽകുന്ന ഉത്തേജകവും കുവൈത്ത്-യു.എ.ഇ ഉഭയകക്ഷി സഹകരണത്തിലെ അതിന്റെ പങ്കും വ്യക്തമാക്കുന്നതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.