കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിൽ മൊബൈൽ ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പ്രമോഷന് തുടക്കം. ‘ലുലു ലെറ്റ്സ് കണക്റ്റ്’ എന്ന പേരിലുള്ള പ്രമോഷൻ ജൂൺ 22 വരെ തുടരും. ഹൈപ്പർ മാർക്കറ്റിലെ എല്ലാ ഔട്ട്ലെറ്റുകളിലും പ്രമോഷൻ കാലയളവിൽ ആവേശകരമായ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. ‘ലുലു ലെറ്റ്സ് കണക്റ്റ്’ ഔദ്യോഗിക ലോഞ്ച് ലുലു ഹൈപ്പർ മാർക്കറ്റ് എഗൈല ഔട്ട്ലെറ്റിൽ നടന്നു.
ലുലുവിന്റെ ഉന്നത മാനേജ്മെന്റിനൊപ്പം വ്ലോഗർമാരും ചടങ്ങിൽ പങ്കെടുത്തു. ഉപഭോക്താക്കൾക്ക് അവിശ്വസനീയമായ വിലയിൽ സ്മാർട്ട് ഫോണുകളും ആക്സസറികളും പ്രമോഷൻ കലയളവിൽ സ്വന്തമാക്കാം. ഇതിനൊപ്പം സ്മാർട്ട് ഫോണുകളെയും പുതിയ സാങ്കേതികവിദ്യകളെയും അറിയാനും പ്രമോഷൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.