കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയ്ലറായ ലുലു ഗ്രൂപ് കുവൈത്ത് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് തുറന്നു. കുവൈത്ത് സിറ്റി ജവഹറത്ത് അൽ ഖലീജ് കോംപ്ലക്സിലാണ് പുതിയ ഔട്ട്ലറ്റ്. കുവൈത്തിൽ ലുലുവിന്റെ 13-ാമത്തെ ഔട്ട്ലറ്റാണിത്.
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, മറ്റു പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്ത് രാജകുടുംബാംഗം ശൈഖ് ഹമദ് അൽ ജാബിർ അൽ അഹമ്മദ് അസ്സബാഹ് ഉദ്ഘാടനം ചെയ്തു. സഫാത്ത് സ്ക്വയർ, സൂഖ് മുബാറക്കിയ, കുവൈത്ത് ലിബറേഷൻ ടവർ എന്നിവക്ക് സമീപം ആരംഭിച്ച പുതിയ ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് എളുപ്പത്തിൽ എത്തിപ്പെടാവുന്നതും, സൗകര്യപ്രദവുമായ ഇടത്താണ്. ഉപഭോക്താക്കൾക്ക് തൊട്ടടുത്ത് തന്നെ വിശാലമായ പാർക്കിങ് സൗകര്യവും ഉണ്ട്.
25,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോറിൽ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വസ്തുക്കൾ തിരഞ്ഞെടുക്കാവുന്ന വിശാലമായ സൗകര്യങ്ങളും, സേവനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പലചരക്ക് സാധനങ്ങൾ, ഭക്ഷ്യേതര വസ്തുക്കൾ, പുതിയതും ശീതീകരിച്ചതുമായ ഭക്ഷണങ്ങൾ, പാലുൽപന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം തുടങ്ങിയ വിവിധ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ലഗേജ് എന്നിവയും ലഭ്യമാണ്. ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു റീജനൽ ഡയറക്ടർ കെ.എസ്. ശ്രീജിത്ത് എന്നിവരും മറ്റ് മാനേജ്മെന്റ് പ്രതിനിധികളും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.