കുവൈത്ത് സിറ്റി: ഉയർന്ന താപനില കണക്കിലെടുത്ത് രാജ്യത്ത് ഏർപ്പെടുത്തിയ ഉച്ചവിശ്രമ നിയമം ഡെലിവറി തൊഴിലാളികൾക്കും ബാധകം. പബ്ലിക്ക് അതോറിറ്റി ഫോർ മാൻപവർ ഇക്കാര്യം വ്യക്തമാക്കി. വേനൽചൂട് കണക്കിലെടുത്ത് ജൂൺ ഒന്നുമുതൽ രാജ്യത്ത് പുറം ജോലികൾക്ക് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് നിയന്ത്രണം. ആഗസ്റ്റ് 31വരെ നിയന്ത്രണം തുടരും.
നിയന്ത്രണം നിലവിൽ വന്നെങ്കിലും ഡെലിവറി തൊഴിലാളികൾ പുറം ജോലികളിൽ ഏർപ്പെടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്നാണ് പബ്ലിക്ക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കൽ. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചവിശ്രമം ഏർപ്പെടുത്തിയിട്ടുള്ളത്. ഡെലിവറി തൊഴിലാളികൾ വാഹനം ഓടിക്കുമ്പോൾ നിശ്ചിത വസ്ത്രങ്ങളും ഹെൽമറ്റും നിര്‍ബന്ധമായും ധരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. പെട്രോൾ പമ്പുകളിലെ തൊഴിലാളികൾ ജോലി ചെയ്യുന്നത് തണൽ പ്രദേശത്ത് ആയതിനാൽ ഈ വിഭാഗം ഉച്ച ജോലി നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജുഡീഷ്യൽ ഓഫിസർമാരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. നിയമലംഘകര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. ആവർത്തിച്ചാൽ പിഴ ഈടാക്കുമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്ത് കനത്ത ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്. ചൂടിനൊപ്പം പൊടിക്കാറ്റും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.