കുവൈത്ത് സിറ്റി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില അതിഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ കേരളസർക്കാറും കേരളത്തിലെ പണ്ഡിതന്മാരും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് കുവൈത്ത് പി.സി.എഫ് കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.
വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോയി ബംഗളൂരു വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയിലാണ് അദ്ദേഹം. കഴിഞ്ഞദിവസം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി ഗുരുതരാവസ്ഥ തരണംചെയ്യാത്ത അവസ്ഥയിൽ കഴിയുകയാണ് മഅ്ദനി. കുവൈത്ത് സിറ്റിയിൽ ഹീരാ രഞ്ജ റസ്റ്റാറൻറിൽ നടന്ന എക്സിക്യൂട്ടിവ് യോഗത്തിൽ വൈസ് പ്രസിഡൻറ് സജാദ് തോന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജുദ്ദീൻ തൊട്ടാപ്പ് സ്വാഗതവും ട്രഷറർ അബ്ദുൽ വഹാബ് ചുണ്ട നന്ദിയും പറഞ്ഞു. പ്രസിഡൻറ് സിദ്ദീഖ് പൊന്നാനി, അസീസ് പൂനൂർ, ഹുമയൂൺ അറയ്ക്കൽ, ഷുക്കൂർ അഹ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.