കുവൈത്ത് സിറ്റി: ‘മധുരമെൻ മലയാളം’ പരിപാടിയോടനുബന്ധിച്ച് ഗൾഫ് മാധ്യമം നടത്തിയ മധുരാക്ഷര മത്സരം, മുത്തച്ഛന് കത്തെഴുതാം എന്നീ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്കായി നടത്തിയ മധുരാക്ഷര മത്സരത്തിൽ ജഹ്റയിൽ മെറ്റീരിയൽ കൺട്രോളറായി ജോലിചെയ്യുന്ന മലപ്പുറം താനൂർ കാട്ടിലങ്ങാടി സ്വദേശി അനസ് അബ്ദുറഹ്മാൻ, മംഗഫിൽ ഖറാഫി കമ്പനിയിൽ കെ.ഡി.സി മെയിൻറനൻസ് പ്രോജക്ടിെൻറ ഇൻസ്ട്രുമെേൻറഷനിൽ ജോലിചെയ്യുന്ന കായംകുളം സ്വദേശി ദിലീപ്കുമാർ എന്നിവരാണ് പുരസ്കാരത്തിനർഹരായത്.
വിദ്യാർഥികൾക്കായി നടത്തിയ മുത്തച്ഛന്/ മുത്തശ്ശിക്ക് കത്തെഴുതാം മത്സരത്തിൽ ഭാവൻസ് സ്കൂൾ വിദ്യാർഥിയായ കൃപ ബിനു തോമസ്, സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂൾ വിദ്യാർഥി അഫ്ര പർവീൻ എന്നിവരുടെ രചനകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇവർക്കെല്ലാം വെള്ളിയാഴ്ച അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിൽ നടക്കുന്ന ‘മധുരമെൻ മലയാളം’ മെഗാ ഇവൻറിൽ പുരസ്കാരം വിതരണം ചെയ്യും.രണ്ടു മത്സരത്തിലും മികച്ച പങ്കാളിത്തമാണുണ്ടായത്. പ്രവാസമണ്ണിൽ മലയാളഭാഷ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രതിഭകൾ ധാരാളം ഉണ്ടെന്ന് തെളിയിക്കുന്ന നിലവാരമുള്ള രചനകളായിരുന്നു ഭൂരിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.