കുവൈത്ത് സിറ്റി: മധുരമെൻ മലയാളം മെഗാ ഇവൻറിന് വെള്ളിയാഴ്ച അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിൽ അരങ്ങുണരുേമ്പാൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏർപ്പെടുത്തിയത് വിപുലമായ ക്രമീകരണങ്ങൾ. അഹ്മദി, ഫഹാഹീൽ, അബൂഹലീഫ, മെഹ്ബൂല എന്നീ അഹ്മദി ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്നവർ റോഡ് നമ്പർ 60ൽനിന്ന് ഗസാലി സ്ട്രീറ്റ് കാർഗോ ടെർമിനൽ വഴി ഇറങ്ങി അബ്ബാസിയയിലേക്ക് വരുേമ്പാൾ ജയിൽ കഴിഞ്ഞ ഉടനെയുള്ള സ്ട്രീറ്റ് 85ലേക്ക് എടുത്ത് കഴിഞ്ഞാൽ അവിടെ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഫഹാഹീൽ, സാൽമിയ ഭാഗത്തുനിന്ന് വരുന്നവർക്ക് ജലീബ് അൽ ശുയൂഖ് ബ്രിഡ്ജ് വഴി വന്ന് റോഡ് നമ്പർ 600ലേക്ക് കടന്നശേഷം യൂടേൺ എടുത്ത് തിരിച്ചുവന്ന് സ്ട്രീറ്റ് 75ലേക്ക് കയറിയാൽ ബൽക്കീസ് മസ്ജിദിനടുത്ത് വാഹനം നിർത്തിയിടാൻ സൗകര്യമുണ്ട്. ഇതിനടുത്താണ് ടൂറിസ്റ്റിക് പാർക്ക്. സിഗ്നൽ വഴി വരുന്നവരാണെങ്കിൽ 85 സ്ട്രീറ്റിലേക്ക് വന്നാൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയത് കാണാം. 75 സ്ട്രീറ്റ് വഴി വരുന്നവർക്കും പാർക്കിങ് സൗകര്യം ഇൗ ഭാഗത്താണ്. എല്ലാ ഭാഗത്തും സന്നദ്ധരായ വളൻറിയർ സേവനം ഉണ്ടാവും. വളൻറിയർമാരുടെ നിർദേശങ്ങൾ എല്ലാവരും സ്വീകരിച്ചാൽ കുരുക്കില്ലാതെ വാഹന നീക്കം സാധ്യമാവും. നാലായിരത്തോളം വാഹനങ്ങൾക്കാണ് ഒൗദ്യോഗികമായി പാർക്കിങ്ങിന് സംവിധാനം കണ്ടിട്ടുള്ളത്. ഇത് നിറഞ്ഞുകഴിഞ്ഞാൽ പുറത്തുള്ള മൈതാനങ്ങൾ നോക്കേണ്ടിവരും. വാഹനപ്പെരുപ്പം പരമാവധി കുറക്കാനാണീ നിർദേശം. നഗരിയുടെ തൊട്ടടുത്ത സ്ഥലങ്ങളിൽ താമസിക്കുന്നവർ വാഹനം കൊണ്ടുവരാതെയിരുന്നാൽ നന്നായിരിക്കും. പ്രധാന കവാടത്തിന് മുന്നിൽ മുഖ്യാതിഥികൾക്ക് മാത്രമേ വാഹനം നിർത്താൻ അനുവാദമുള്ളൂ. ഒഫീഷ്യൽ വാഹനങ്ങൾക്കും ഇൗ ഭാഗത്താണ് പാർക്കിങ് സൗകര്യം. പ്രധാന ഗേറ്റിെൻറ ഇടതുവശത്താണ് എമർജൻസി പാർക്കിങ്ങും ആംബുലൻസ് സർവിസും. പുറകുവശത്താണ് എമർജൻസി എക്സിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.