സാ​ൽ​മി​യ മ​ദ്റ​സ​ത്തു​ന്നൂ​റി​ൽ പ്ര​വേ​ശ​നോ​ത്സ​വം ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ നെ​ല്ലി​ക്കു​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ​മ​സ്ത മ​ദ്റ​സ​ക​ളി​ൽ ​പ്ര​വേ​ശ​നോ​ത്സ​വം

കു​വൈ​ത്ത് സി​റ്റി: 'നേ​ര​റി​വ് ന​ല്ല നാ​ളേ​ക്ക്' എ​ന്ന പ്ര​മേ​യ​ത്തി​ൽ കു​വൈ​ത്തി​ലെ സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്റ​സ​ക​ളി​ൽ 'മി​ഹ്റ​ജാ​നു​ൽ ബി​ദാ​യ' പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ദാ​റു​ത്ത​ർ​ബി​യ, ഫ​ഹാ​ഹീ​ൽ ദാ​റു ത​അ​ലീ​മി​ൽ ഖു​ർ​ആ​ൻ, സാ​ൽ​മി​യ മ​ദ്റ​സ​തു​ന്നൂ​ർ എ​ന്നീ മ​ദ്റ​സ​ലാ​ണ് പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. മൂ​ന്നി​ട​ത്തും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്നേ​ഹ സ​മ്മാ​ന​വും പ​ഠ​നോ​പ​ക​ര​ണ​വും വി​ത​ര​ണം ചെ​യ്തു. അ​ബ്ബാ​സി​യ ദാ​റു​ത്ത​ർ​ബി​യ മ​ദ്‌​റ​സ​യി​ൽ കെ.​ഐ.​സി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​കീം മൗ​ല​വി പ്രാ​ർ​ഥ​ന ന​ട​ത്തി. അ​ഡ്മി​ഷ​ൻ ഫോം ​വി​ത​ര​ണോ​ദ്ഘാ​ട​നം കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി പു​തു​പ്പ​റ​മ്പ് മ​റി​യം ഖു​ലൂ​ദ്‌ എ​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു . മ​ദ്‌​റ​സ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കോ​ഡൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​ബീ​ബ് ക​യ്യം ന​ന്ദി​യും പ​റ​ഞ്ഞു.

ഫ​ഹാ​ഹീ​ലി​ൽ കെ.​ഐ.​സി കേ​ന്ദ്ര ചെ​യ​ർ​മാ​ൻ ശം​സു​ദ്ധീ​ൻ ഫൈ​സി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി പൊ​ന്മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ വി​ങ് സെ​ക്ര​ട്ട​റി ശി​ഹാ​ബ് മാ​സ്റ്റ​ർ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​ൽ​കി. മ​ദ്‌​റ​സ പ്ര​സി​ഡ​ന്‍റ് സ​ലാം പെ​രു​വ​ള്ളൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് എ.​ജി ന​ന്ദി​യും പ​റ​ഞ്ഞു. സാ​ൽ​മി​യ​യി​ൽ സ​മ​സ്ത മ​ല​പ്പു​റം ജി​ല്ലാ മു​ശാ​വ​റ അം​ഗ​വും എ​സ്.​വൈ.​എ​സ് ജി​ല്ലാ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ നെ​ല്ലി​ക്കു​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​നാ​യ ശാ​നി​ർ എ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ ഫോ​റം സ്വീ​ക​രി​ച്ച് ആ​ദ്യ അ​ഡ്മി​ഷ​ൻ ന​ൽ​കി. മ​ദ്‌​റ​സ പ്രി​ൻ​സി​പ്പ​ൽ സൈ​നു​ൽ ആ​ബി​ദ് നെ​ല്ലാ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ശ്റ​ഫ് സ​ൽ​വ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഫ്താ​ബ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Madrasa Entrance ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.