കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ ഓഫ് കുവൈത്ത് (മാക്) വനിത വിങ് ലേഡീസ് മീറ്റും മാതൃദിനാഘോഷവും നടത്തി. മാക് കിഡ്സ് ജോയന്റ് ട്രഷറർ എസ്തർ മരിയ പ്രാർഥനഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ലേഡീസ് വിങ് ചെയർപേഴ്സൻ സലീന റിയാസ് അധ്യക്ഷത വഹിച്ചു.
മാക് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഫീനിക്സ് ഷിപ്പിങ് കമ്പനി മാനേജിങ് ഡയറക്ടർ നിഷ സുനിൽ മുഖ്യാതിഥിയായി. കുട്ടികളുടെ വികസനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ഡോ. ഫാത്തിമ ഹസീന ക്ലാസ് എടുത്തു. പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടി തുടർപഠനത്തിന് നാട്ടിലേക്കു പോകുന്ന സാനിയ സമീറിനെ ചടങ്ങിൽ അനുമോദിച്ചു.
എക്സിക്യൂട്ടിവ് മെംബർ സ്റ്റെഫി സുദീപ് ലേഡീസ് വിങ്ങിന്റെ പ്രാധാന്യം വിവരിച്ചു. ജീന ജോൺ, റാണി വാസുദേവൻ, മാക് ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര, ട്രഷറർ ഹാപ്പി അമൽ, മുഖ്യരക്ഷാധികാരി ശറഫുദ്ദീൻ കണ്ണേത്ത്, രക്ഷാധികാരികളായ വാസുദേവൻ മമ്പാട്, അനസ് തയ്യിൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ അഭിലാഷ് കളരിക്കൽ, നാസർ വളാഞ്ചേരി, ലേഡീസ് വിങ് ലീഗൽ അഡ്വൈസർ ജസീന ബഷീർ, മാക് കിഡ്സ് ചെയർപേഴ്സൻ അഭിയ മാർട്ടിൻ എന്നിവർ ആശംസ നേർന്നു.
അടുത്തിടെ നാട്ടിലും കുവൈത്തിലും മരണപ്പെട്ടവർക്ക് ഭവ്യ അനീഷ് ആദരാഞ്ജലി അർപ്പിച്ചു. വനിത വിങ് സെക്രട്ടറി അനു അഭിലാഷ് സ്വാഗതവും ട്രഷറർ ഷൈല മാർട്ടിൻ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാഹിന അഫ്സൽ ഖാൻ, സീനത് മുസ്തഫ ഉണ്ണിയാലുക്കൽ, ഷംന സുനീർ, സിമിയ ബിജു, ഫർസാന സജീർ, ശില്പ രതീഷ്, സ്വപ്ന രാജുഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.