അല്‍റായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സിന്‍റെ നവീകരിച്ച ഷോറൂം ബോളിവുഡ് നടനും

മലബാര്‍ ഗോൾഡ് ആൻഡ്​ ഡയമണ്ട്സിന്‍റെ ബ്രാന്‍ഡ് അംബാസഡറുമായ അനില്‍ കപൂർ ഉദ്ഘാടനം ചെയ്യുന്നു

മലബാർ ഗോൾഡ് കുവൈത്ത്​, യു.എ.ഇ ഷോറൂമുകൾ നവീകരിച്ചു

കു​വൈ​ത്ത് സി​റ്റി: മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ് കുവൈത്തിലും യു.എ.ഇയിലും നവീകരിച്ച ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു.

കുവൈത്തിലെ അൽ റായിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ഷോറൂം ബോളിവുഡ് നടനും മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സിന്‍റെ ബ്രാൻഡ് അംബാസഡറുമായ അനിൽ കപൂർ ഉദ്​ഘാടനം ചെയ്തു.

മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ് ഇന്‍റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം, കുവൈത്ത്​ സോണൽ ഹെഡ് കെ.എം. അഫ്സൽ, മറ്റ് സീനിയർ മാനേജ്മെന്‍റ്​ ടീം അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

യു.എ.ഇയിൽ ഗോൾഡ് സൂക്ക് ഏരിയയിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ്​ ഷോറൂം മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഒക്ടോബറിൽ 20 ഷോറൂമുകൾ തുറക്കാനുള്ള ആഗോള വിപുലീകരണ പദ്ധതിയുടെ ഭാഗമാണ്​ നവീകരിച്ച ഷോറൂമുകളുടെ റീലോഞ്ചുകൾ. ഡൽഹിയിലെ രോഹിണി, ഒഡിഷയിലെ സംബൽപൂർ, തെലങ്കാനയിലെ ബോഡുപ്പൽ, മഹാരാഷ്ട്രയിലെ സാംഗ്ലി, കർണാടകത്തിലെ സർജാപൂർ റോഡ് എന്നിവിടങ്ങളിൽ ഷോറൂമുകൾ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.

ഈ മാസം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഷോറൂമുകളിൽ ഏറ്റവും പ്രധാനം യു.എസിലെ ലോസ് ആഞ്​ജലസിലെ ഷോറൂമാണ്. യു.എസ്.എയിലെ അഞ്ചാമത്തെയും ഏറ്റവും വലിയതുമായ ഷോറൂമായിരിക്കും ഇത്.

ഇന്ത്യയിൽ, ഉത്തർപ്രദേശ്​ സംസ്ഥാനത്ത്​ മൂന്ന് ഷോറൂമുകളും രാജസ്ഥാനിൽ രണ്ട്​ ഷോറൂമുകളും ഡൽഹി, മഹാരാഷ്ട്ര, കർണാടക, പശ്ചിമബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോ ഷോറൂമുകൾ വീതവും ആരംഭിക്കുന്നതാണ്​ വിപുലീകരണ പദ്ധതി.

Tags:    
News Summary - Malabar Gold Kuwait and UAE showrooms have been renovated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.