കുവൈത്ത് സിറ്റി: മലബാറിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കണമെന്നും പുതിയ ബാച്ചുകൾ അനുവദിക്കില്ലെന്ന സർക്കാർ നിലപാട് പുനഃ പരിശോധിക്കണമെന്നും കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ (കെ.കെ.എം.എ) ആവശ്യപ്പെട്ടു. 50 പേർ ഇരിക്കേണ്ട ക്ലാസ് റൂമുകളിൽ 65 പേരെ ഇരുത്തിയാൽ അത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുക. പ്ലസ് വൺ സീറ്റ് വർധിപ്പിച്ചാലും പുതിയ ബാച്ചുകൾ അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം നിരുത്തരവാദിത്തപരമാണ്.
പൊതു വിദ്യാഭ്യാസ രംഗം അപകടകരമായ സാഹചര്യത്തിലൂടെ പോവുന്ന അവസ്ഥ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കണം. മലബാറിലെ വിദ്യാഭ്യാസ രംഗത്തുള്ള പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സർക്കാർ തയാറാവണമെന്നും കെ.കെ.എം.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.