കുവൈത്ത് സിറ്റി: കേരള സർക്കാറിെൻറ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ വജ്രകാന്തി-2021 ക്വിസ് മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം മധ്യപ്രദേശ് ചാപ്റ്ററും മൂന്നാം സ്ഥാനം പുതുച്ചേരി ചാപ്റ്ററും കരസ്ഥമാക്കി.
ഫൈനലിൽ ആറ് ചാപ്റ്ററുകൾ ആയിരുന്നു പങ്കെടുത്തത്. ഡോ. ജി.എസ്. പ്രദീപാണ് ഓൺലൈൻ വഴി നടത്തിയ മത്സരത്തിന് നേതൃത്വം നൽകിയത്.
മന്ത്രി സജി ചെറിയാെൻറയും മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജിെൻറയും സാന്നിധ്യത്തിൽ മത്സര വിജയികളെ ജി.എസ്. പ്രദീപ് പ്രഖ്യാപിച്ചു.
കുവൈത്ത് ചാപ്റ്ററിനെ പ്രതിനിധാനംചെയ്ത് അദ്വൈത് അഭിലാഷ്, സോന സുബിൻ, അനുഷിഖ ശ്രീജ വിനോദ്, ഏബൽ ജോസഫ് ബാബു, ജൂവൽ ഷാജിമോൻ, പാർഥിവ് ഷാബു എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കുട്ടികൾക്കുള്ള സമ്മാനദാനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആഗോളതല ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് അഭിനന്ദനം അറിയിക്കുന്നതായി മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ചീഫ് കോഒാഡിനേറ്റർ ജെ. സജി വാർത്തകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.