കുവൈത്ത് സിറ്റി: കെ.െഎ.ജി ഫർവാനിയ ഏരിയ പെരുന്നാളിനോടനുബന്ധിച്ച് 'മാലിക്' സിനിമ പ്രദർശനവും 'മലയാള സിനിമയിൽ പൊതുബോധം' വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു. കെ.െഎ.ജി വൈസ് പ്രസിഡൻറ് പി.ടി. ശരീഫ് ഉദ്ഘാടനം നിർവഹിച്ചു. ഏറ്റവും സ്വാധീനം ചെലുത്തുന്ന മാധ്യമമാണ് സിനിമയെന്നും ഇതിലൂടെ അപകടകരമായ പൊതുബോധം വളർത്തുന്നതും തെറ്റായ പ്രതിനിധാനങ്ങളും ക്രിയാത്മകമായി ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡൻറ് സി.പി. നൈസാം അധ്യക്ഷത വഹിച്ചു.
എ. മുസ്തഫ വിഷയം അവതരിപ്പിച്ചു. സമൂഹത്തിലെ ദലിത്, സ്ത്രീ, ന്യൂനപക്ഷ വിരുദ്ധ പൊതുബോധം സിനിമയെ സ്വാധീനിക്കുന്നുണ്ടെന്നും അതേസമയം സിനിമയിലെ പ്രമേയങ്ങളും പ്രതിനിധാനങ്ങളും തെറ്റായ പൊതുബോധം വളർത്താൻ ഇടയാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇൗ വിഷയത്തിൽ സമീപകാലത്ത് ജനങ്ങളിൽ കണ്ടുവരുന്ന രാഷ്ട്രീയ ജാഗ്രത സ്വാഗതാർഹമാണ്. കഴിഞ്ഞ ദശകത്തിൽ വാർപ്പുമാതൃകകളെ പൊളിച്ചെഴുതുന്ന നിരവധി കലാസൃഷ്ടികൾ ഉണ്ടായി. ഇത് ഇനിയും വികസിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷിയാസ് പെരുമാതുറ ഒാൺലൈനിലൂടെ അഭിസംബോധന ചെയ്തു. എം.എ. അലി വളാഞ്ചേരി, ഹാഫിസ് പാടൂർ, സദറുദ്ദീൻ എറിയാട്, സലാം പാടൂർ, റാഹിദ്, ലായിക് അഹ്മദ്, മുഖ്സിത് ഹമീദ്, റഫീഖ് എന്നിവർ സംസാരിച്ചു. യാസിർ ഖിറാഅത്ത് നടത്തി. റഫീഖ് പയ്യന്നൂർ സ്വാഗതവും ഹാഫിസ് നന്ദിയും പറഞ്ഞു. സിജിൽ ഖാൻ, പി. ഹഷീബ് എന്നിവർ സാേങ്കതിക സഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.