കുവൈത്ത് സിറ്റി: അർദിയയിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീടിനു മുന്നിലെ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റ് അറിയിച്ചു. സുലൈബിഖാത്ത്, അർദിയ എന്നിവിടങ്ങളിൽ നിന്ന് ഫയർ എൻജിനുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് താപനില ഉയർന്ന് ചൂട് കൂടിയതോടെ തീപിടിത്തം വ്യാപകമാണ്. വാഹനങ്ങളിലും വീടുകളിലും സുരക്ഷാസംവിധാനങ്ങൾ സൂക്ഷിക്കാൻ അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.