കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക ആഭിമുഖ്യത്തിൽ മാർ തേവോദോസിയോസ് മെമ്മോറിയൽ 11ാമത് ഇന്റർ-പ്രെയർ ഗ്രൂപ് ബൈബ്ൾ ക്വിസ് മത്സരത്തിൽ സാൽമിയ സെന്റ് ജോൺസ് പ്രാർഥനായോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സിറ്റി സെന്റ് പീറ്റേർസ്, അബ്ബാസിയ സെന്റ് തോമസ് പ്രാർഥനായോഗങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്ന മത്സരത്തിൽ ഇടവകയിലെ പത്തോളം പ്രാർഥനായോഗങ്ങൾ പങ്കെടുത്തു. ക്വിസ് മാസ്റ്റർ ഷിബു പി. അലക്സിന്റെ നേതൃത്വത്തിലുള്ള ടീം മത്സരം നിയന്ത്രിച്ചു. മത്സരത്തിൽ വിജയികളായവർക്ക് എവറോളിങ്ങ് ട്രോഫിയ്ക്കു പുറമേ വ്യക്തിഗത സമ്മാനങ്ങളും നൽകി.
പ്രാരംഭപ്രാർഥനയോടുകൂടി ആരംഭിച്ച പരിപാടി കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ സ്വാഗതവും പ്രാർഥനയോഗ ജനറൽ സെക്രട്ടറി ജിനു ചാണ്ടി നന്ദിയും രേഖപ്പെടുത്തി. ഇടവക ആക്ടിങ് ട്രസ്റ്റി ടോണി ജോസഫ്, സെക്രട്ടറി ഐസക് വർഗീസ്, ഭരണസമിതിയംഗങ്ങൾ, പ്രാർഥനയോഗ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.