കുവൈത്ത് സിറ്റി: നിത്യോപയോഗ വസ്തുക്കളുടെ വില നിയന്ത്രിക്കാനും കൃത്രിമവും തട്ടിപ്പും തടയാനും കർശന നടപടികളുമായി അധികൃതർ. കഴിഞ്ഞ ദിവസം വിവിധ മാര്‍ക്കറ്റുകളില്‍ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പലയിടത്തും പച്ചക്കറികളുടെയും പഴങ്ങളുടേയും വില്പനയില് കൃത്രിമം കണ്ടെത്തി. തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി പഴങ്ങളുടെയും പച്ചക്കറികളുടെയും വില്പനക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, സഹകരണ സംഘം സ്റ്റോറുകളിലെ നിത്യോപയാഗ സാധനങ്ങള്‍, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ വില നിയന്ത്രിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി യൂനിയൻ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് മുസാബ് അൽ മുല്ല നിര്‍ദേശങ്ങൾ സമർപ്പിച്ചു. സര്‍ക്കാര്‍ ഏകീകൃത ആപ്പായ ‘സഹല്‍’ വഴി വിലകള്‍ നിയന്ത്രിക്കാനുള്ള നിര്‍ദേശം പരിഗണിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇതോടെ വിപണിയിലെ വില നിരീക്ഷിക്കാനും വിവിധ മാര്‍ക്കറ്റുകളിലെ വില വ്യത്യാസം മനസ്സിലാക്കാനും കഴിയും. പുതിയ നീക്കത്തിലൂടെ വിലയിൽ കൃത്രിമം കാണിക്കുന്നത് തടയാനും അളവിലും തൂക്കത്തിലുമുള്ള തട്ടിപ്പുകൾ ഒഴിവാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.