കുവൈത്ത് സിറ്റി: ആന്ത്രാക്സ് ഉൾപ്പെടെ രോഗബാധയെ തുടർന്ന് വിവിധ രാജ്യങ്ങളിൽനിന്ന് ഇറച്ചിയുൽപന്നങ്ങളുടെ ഇറക്കുമതി വിലക്കി വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. കാലിലും വായിലും രോഗബാധ കണ്ടതിനെ തുടർന്ന് റഷ്യയിൽനിന്ന് മാട്ടിറച്ചി, ആട്, ചെമ്മരിയാട് എന്നിവയും ഫ്രഷും തണുപ്പിച്ചതുമായ ഇവയുടെ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ആന്ത്രാക്സ് കാരണമാണ് കസഖ്സ്താനിൽനിന്ന് ഇൗ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചത്. പന്നിപ്പനി കാരണം പാകിസ്താൻ, മെക്സിക്കോ, ബ്രിട്ടൻ, ഡെൻമാർക്ക്, ആസ്ട്രേലിയ, റഷ്യ, കസഖ്സ്താൻ, അമേരിക്കയിലെ ടെക്സസ് പ്രവിശ്യ, മിസൂരി പ്രവിശ്യ എന്നിവിടങ്ങളിൽനിന്ന് പക്ഷിയുൽപന്നങ്ങളും മുട്ടയും കൊണ്ടുവരാൻ പാടില്ല. ലിസ്റ്റീരിയ ബാധമൂലം ആസ്ട്രേലിയയിൽനിന്നുള്ള എല്ലാ ഇനത്തിലുമുള്ള മത്തൻ ഉൽപന്നങ്ങളും നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം പക്ഷിയുൽപന്നങ്ങൾക്ക് നേരേത്ത ഇറക്കുമതി വിലക്കുണ്ടായിരുന്ന ചില രാജ്യങ്ങളിൽനിന്ന് വിലക്ക് പിൻവലിച്ചിട്ടുണ്ട്. മോണ്ടിനെഗ്രോ, ലിത്വാനിയ, കാമറൂൺ,സ്ലൊവേനിയ എന്നിവയുടെ വിലക്കാണ് രോഗമുക്തിയെ തുടർന്ന് പിൻവലിച്ചത്. പോർച്ചുഗലിൽനിന്ന് മാട്ടിറച്ചിയും ഇനി കൊണ്ടുവരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.