കുവൈത്ത് സിറ്റി: അർബുദ ബാധിതരായ സിറിയൻ കുട്ടികൾക്ക് സഹായവുമായി കുവൈത്ത്. യുനിസെഫുമായി സഹകരിച്ച് കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെൻറാണ് പദ്ധതി തയാറാക്കിയത്.
അർബുദ ചികിത്സക്കായി 27 ലക്ഷം ഡോളറാണ് ചെലവഴിക്കുക. നാല് ആശുപത്രികൾക്ക് ചികിത്സ ഉപകരണങ്ങൾ ലഭ്യമാക്കാനും ട്യൂമർ ചികിത്സക്ക് മരുന്ന് വാങ്ങാനും തുക വിനിയോഗിക്കും. അൽ ബീറൂനി, ചിൽഡ്രൻ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, ടിച്ചിൻ, അലപ്പോ ഹോസ്പിറ്റൽ എന്നീ ആശുപത്രികൾക്കാണ് പദ്ധതി വിഹിതം ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് യുനിസെഫ്, കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെൻറ് ഭാരവാഹികൾ കഴിഞ്ഞ ദിവസം ധാരണപത്രത്തിൽ ഒപ്പിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.