കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ അർബുദ രോഗിയായ പ്രവാസിക്കായി സമാഹരിച്ച ചികിത്സ സഹായം കൈമാറി. പ്രസിഡൻറ് ബിജു ഭവൻസിെൻറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് സ്പന്ദനം പ്രസിഡൻറിന് കൈമാറി. ചടങ്ങിൽ സംഘടനയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു.
എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ച കുട്ടിയുടെ രക്ഷകർത്താവിന് മെമെേൻറാ നൽകി ആദരിച്ചു.
സെക്രട്ടറി ടി.എൻ. സന്തോഷ്, സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. ട്രഷറർ ബെറ്റി മാത്യു നന്ദി പറഞ്ഞു.
എക്സിക്യൂട്ടിവ് അംഗങ്ങളായ ഷൈനി, മിനി, മോളി, മനോജ്, ശിവൻ, മിനി എന്നിവരും സന്നിഹിതരായിരുന്നു. ചടങ്ങിൽ പങ്കെടുത്തവർക്ക് ഓണ സ്സദ്യ കിറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.