കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ് ) കുവൈത്ത് മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, രക്തസമ്മർദം പരിശോധനകളും, വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഡോക്ടറുമാരുടെ സേവനവും ഒരുക്കി. ഫഹാഹീൽ, സാൽമിയ, ജലീബ്, ഫർവാനിയ എന്നീ ക്ലിനിക്കുകളിയായി പരിശോധ സൗകര്യമൊരുക്കി.
ക്യാമ്പ് പ്രസിഡന്റ് യു. അശ്റഫ് ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.ടി. നാസർ അധ്യക്ഷത വഹിച്ചു. പി.സി.ഡബ്ല്യു.എഫ് ജി.സി.സി കോഓഡിനേറ്റർ ഡോ. അബ്ദുൽറഹമാൻ കുട്ടി, എം.കെ. സുമേഷ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി പി. അശ്റഫ് സ്വാഗതവും, കെ. അശ്റഫ് നന്ദിയും പറഞ്ഞു. ഇർഷാദ് ഉമർ, മുഹമ്മദ് മുബാറക്, കെ.വി. യുസഫ്, ജറീഷ്, കെ. നാസർ, ആബിദ്, ഹാഷിം, മുഹമ്മദ് സമീർ, ആർ.വി. സിദ്ധീഖ്, റഫീഖ്, യു. അബ്ദുൽ ഹമീദ്, അജിലേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.