കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങളെ അവഗണിച്ചുള്ള ഒത്തുകൂടലുകൾക്ക് മൂന്നുമാസം തടവോ 5000 ദീനാർ പിഴയോ ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷ കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബിയാണ് കർശന മുന്നറിയിപ്പ് നൽകിയത്.
ഒത്തുകൂടലുകൾ പിടികൂടാനായി പൊലീസ് 24 മണിക്കൂറും ഫീൽഡ് പരിശോധന നടത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാളുകളിലും മറ്റും നടത്തുന്ന ഒത്തുകൂടലുകൾക്കും വിലക്ക് ബാധകമാണ്. കേവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലും ഒത്തുചേരലുകൾ പൂർണമായി നിലച്ചിട്ടില്ല എന്ന് റിപ്പോർട്ടുകളുണ്ട്. കുടുംബസംഗമങ്ങൾ ഉൾപ്പെടെ എല്ലാതരം പാർട്ടികളും വിലക്കിയിട്ടുണ്ട്. പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിന് മുകളിൽ എത്തിയ അതീവ ഗുരുതരമായ അവസ്ഥയാണ് രാജ്യത്തുള്ളത്. അഞ്ചോ ആറോ മരണവും എല്ലാ ദിവസവും ഉണ്ടാകുന്നുണ്ട്. 150നടുത്ത് ആളുകൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തീവ്രപരിചരണ വാർഡുകളുടെ മൂന്നിലൊന്ന് നിറഞ്ഞു. ഇനിയും കേസുകളും ഗുരുതരാവസ്ഥിയിലുള്ളവരുടെ എണ്ണവും വർധിച്ചാൽ സ്ഥിതി നിയന്ത്രണാതീതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.