കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികം എന്നിവയിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പും ഭാഗമായി.
അംബാസഡർ സിബി ജോർജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ ഒരു വർഷം നീണ്ടുനിന്ന 'ആസാദീ കി അമൃത് മഹോത്സവ്'ആഘോഷഭാഗമായി നടത്തിയ ബസ് കാമ്പയിനിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ നിരവധി ബസുകൾ അണിനിരന്നു. കുവൈത്തിലെ നിരത്തുകളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഈ കാമ്പയിനിൽ ഇന്ത്യൻ പതാകയോടൊപ്പം മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പേരും ഉണ്ടാകുമെന്നതിൽ ആഹ്ലാദവും അഭിമാനവും ഉണ്ടെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജ്മെന്റ് അറിയിച്ചു.
ഇന്ത്യൻ എംബസി പ്രത്യേകമായി നൽകിയ ദേശീയ പതാകകളുമായി മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും ദേശീയ ഗാനാലാപനത്തിന് എല്ലാ ശാഖകളിലും അണിനിരന്നു. സാൽമിയ സൂപ്പർ മെട്രോയിൽ ത്രിവർണ നിറത്തിൽ അലങ്കരിക്കുകയും എംബസി അങ്കണത്തിനുപുറത്ത് എത്തിയവർക്ക് കുടിവെള്ള വിതരണം നടത്താനുള്ള അവസരം ലഭിച്ചെന്നു മെട്രോ മാനേജ്മെന്റ് അറിയിച്ചു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും മെട്രോ മാനേജ്മെന്റ് വക്താവ് ദേശീയ ദിനാശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.